Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for മേയ്, 2007

ഇന്ന്‌ സംഖ്യകള്‍ കൊണ്ടൊരു കളിയാവാം. താഴെ കാണുന്ന ഓരോ കള്ളികളിലും 1 മുതല്‍ 9 വരെ യുള്ള അക്കങ്ങള്‍ എഴുതണം . പക്ഷെ ചില നിബന്ധനകളുണ്ട്‌.

  • ഒരക്കം ഒരിക്കല്‍ മാത്രമേ എഴുതാവൂ.
  • കുത്തനെയും, നെടുങ്ങനെയും, കോണോടു കോണ്‍, എങ്ങനെ കൂട്ടിയാലും 15 കിട്ടണം.

പല തരത്തില്‍ നമുക്ക്‌ സംഖ്യകളെ വിന്യസിക്കാന്‍ സാധിക്കും.

മറ്റൊരു രീതി.

Advertisements

Read Full Post »

കൂട്ടുകാരെ, എത്താനിത്തിരി വൈകിപ്പോയി ക്ഷമിക്കണം.

നിങ്ങള്‍ക്ക്‌ എല്ലാവര്‍ക്കും കടം കഥകള്‍ വളരെ ഇഷ്ടമാണല്ലൊ അല്ലേ. ഇന്ന്‌ മായാവി കുറച്ച്‌ കടം കഥകള്‍ ചോദിക്കാം. നിങ്ങള്‍ക്ക്‌ അറിയാവുന്ന ഉത്തരം ഇവിടെ പറയാം കേട്ടൊ (Comment ല്‍ ഞെക്കിയാല്‍ മതി) ശരിയുത്തരം മായാവി നാളെ പറയാം.

അപ്പോ ദാ പിടിച്ചോ

  1. ചെടിന്‍മേല്‍ കായ്‌ കായിന്‍മേല്‍ ചെടി.
  2. കടലോടു കടല്‍ ചുറ്റി വരുന്ന കുങ്കുമക്കുട്ടണ്റ്റെ പേര്‍ പറയാത്തവര്‍ക്ക്‌ കാക്കത്തൊള്ളായിരം കടം
  3. മണിയടിച്ചാല്‍ മലമ്പാമ്പോടും
  4. ഞെട്ടില്ലാ വട്ടയില
  5. അമ്മ കല്ലിലും മുള്ളിലും മകള്‍ കല്യാണ പന്തലില്‍.

അപ്പോള്‍ തുടങ്ങിക്കോ. റെഡി, വണ്‍.. ടൂ.. ത്രീ…..

Answers:

  1. കൈതച്ചക്ക
  2. സൂര്യന്‍
  3. തീവണ്ടി
  4. പപ്പടം
  5. വാഴ

Read Full Post »