Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for the ‘കഥ’ Category

കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ളവരെല്ലാം ഒന്നു കൈ പൊക്കിക്കേ.. ആഹാ! എല്ലാവര്‍ക്കും കഥ ഇഷ്ടമാണല്ലെ. അപ്പോള്‍ ഇന്ന്‌ കൊച്ചു കൂട്ടു കാര്‍ക്കു വേണ്ടി  ഒരു കഥ പറഞ്ഞു തരാം. ഇത്‌ പഞ്ചതന്ത്രത്തില്‍* നിന്നുള്ള ഒരു കഥയാണ്‌.

ഒരിടത്തൊരിടത്ത്‌ ഒരു പുറ്റില്‍** അതിദര്‍പ്പന്‍ എന്നു പേരുള്ള വലിയ ഒരു സര്‍പ്പം പാര്‍ത്തിരുന്നു. അവന്‍ ഒരിക്കല്‍ തണ്റ്റെ വീട്ടില്‍ നിന്നും പുറത്തു കടക്കാന്‍ പുറപ്പെട്ടു. പതിവിനു വിപരീതമായി അവന്‍ ഒരെളുപ്പ വഴിയില്‍ക്കൂടിയാണ്‌ പുറത്തു കടക്കാന്‍ നോക്കിയത്‌. വളരെ ഇടുങ്ങിയ ഒരു വഴിയായിരുന്ന അത്‌. അതുകൊണ്ട്‌ സര്‍പ്പത്തിണ്റ്റെ ശരീരമെല്ലാം മുറിഞ്ഞ്‌ ചോര വരാന്‍ തുടങ്ങി. രക്തത്തിണ്റ്റെ മണം പിടിച്ച്‌ ഉറുമ്പുകള്‍ വന്ന്‌ അവണ്റ്റെ ദേഹമാസകലം പൊതിഞ്ഞു. അവന്‍ കുറേയെണ്ണത്തിനെ എങ്ങിനെയെങ്കിലും കൊന്നു. പക്ഷേ കൂടുതല്‍ കൂടുതല്‍ ഉറുമ്പുകള്‍ വന്ന്‌ അവനെ കടിക്കാന്‍ തുടങ്ങി. അവന്‌ ഒന്നും ചെയ്യാന്‍ പറ്റാതായി. അവസാനം ശരീരം മുഴുവന്‍ മുറിവുകളായി അവന്‍ മരിച്ചു പോയി.

ഈ കഥയില്‍ നിന്നും കൂട്ടുകാര്‍ക്ക്‌ എന്തു മനസ്സിലായി എന്നു പറയുമല്ലോ.

*വിഷ്ണുശര്‍മ എന്നൊരാള്‍ ലോകത്തിലെ എല്ല ശാസ്ത്രസാരങ്ങളേയും കുറിച്ച്‌ അഞ്ചു പുസ്തകങ്ങളിലായി എഴുതി വച്ചിട്ടുള്ളതാണ്‌ പഞ്ചതന്ത്രം.

**പാമ്പുകളുടെ മാളം

Read Full Post »